Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Pampan River

Pathanamthitta

മ​ണ്‍​പു​റ്റു​ക​ള്‍ രൂ​പ​പ്പെ​ട്ട് പ​മ്പാ​ന​ദി; നീ​രൊ​ഴു​ക്ക് വ​ഴി​മാ​റു​ന്നു

പ​ത്ത​നം​തി​ട്ട: വേ​ന​ല്‍​ക്കാ​ല​ത്ത് നി​റ​യു​ന്ന മ​ണ്‍​പു​റ്റു​ക​ള്‍ പ​മ്പാ​ന​ദി​യു​ടെ നീ​രൊ​ഴു​ക്കി​നു ത​ട​സം. വേ​ന​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ ന​ദി പ​ല​യി​ട​ത്തും ഇ​ട​മു​റി​യു​ന്ന ഘ​ട്ട​ത്തി​ലേ​ക്ക് മ​ണ്‍​പു​റ്റു​ക​ള്‍ മാ​റി​യി​ട്ടു​ണ്ട്. അ​നി​യ​ന്ത്രി​ത​മാ​യ മ​ണ​ല്‍​വാ​ര​ലാ​ണ് മ​ണ്‍​പു​റ്റു​ക​ള്‍ രൂ​പ​പ്പെ​ടാ​ന്‍ കാ​ര​ണ​മാ​യി ആ​ദ്യം വി​ല​യി​രു​ത്തി​യ​ത്.

എ​ന്നാ​ല്‍ മ​ണ​ല്‍ വാ​ര​ല്‍ നി​രോ​ധി​ച്ച​ശേ​ഷ​വും പു​റ്റു​ക​ള്‍ രൂ​പ​പ്പെ​ട്ടു. പു​റ്റു​ക​ള്‍ നീ​ക്കം ചെ​യ്താ​ല്‍ അ​തേ സ്ഥാ​ന​ത്തും വീ​ണ്ടും പു​റ്റ് രൂ​പ​പ്പെ​ടു​ന്ന​തും ക​ണ്ടു​വ​രു​ന്നു.

കോ​ഴ​ഞ്ചേ​രി പാ​ല​ത്തി​നു താ​ഴെ ന​ദി​യു​ടെ ന​ല്ലൊ​രു ഭാ​ഗ​വും ക​ര​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പു​റ്റു​ക​ളും കാ​ടും നി​റ​ഞ്ഞു കി​ട​ക്കു​ന്ന ഭാ​ഗ​ത്തെ മ​ണ്ണ് നീ​ക്കം ചെ​യ്താ​ണ് ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​റി​നു​വേ​ണ്ടി ക്ര​മീ​ക​ര​ണം ന​ട​ത്തി​യ​ത്. മു​മ്പ് മ​ണ​ല്‍​പ്പ​ര​പ്പാ​യി​രു​ന്ന ക​ണ്‍​വ​ന്‍​ഷ​ന്‍ ന​ഗ​ര്‍ ഇ​പ്പോ​ള്‍ കാ​ടു​ക​യ​റി ക​ര​ഭൂ​മി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.

പു​തി​യ പാ​ലം കൂ​ടി വ​രു​ന്ന​തോ​ടെ ന​ദി​യി​ലെ ഒ​ഴു​ക്കു ത​ന്നെ മാ​റ്റ​പ്പെ​ട്ടേ​ക്കാം. താ​ഴെ ആ​റ​ന്മു​ള ഭാ​ഗ​ത്തും മ​ണ്‍​പു​റ്റു​ക​ള്‍ ന​ദി​യു​ടെ സു​ഗ​മ​മാ​യ ഒ​ഴു​ക്കി​നു ത​ട​സ​മാ​കു​ന്നു​ണ്ട്.

ശാ​സ്ത്രീ​യ​പ​ഠ​ന​ങ്ങ​ള്‍ ഇ​ല്ല

പ​മ്പാ​ന​ദി നേ​രി​ടു​ന്ന ശോ​ച്യാ​വ​സ്ഥ​യെ സം​ബ​ന്ധി​ച്ച് ശാ​സ്ത്രീ​യ പ​ഠ​നം വേ​ണ​മെ​ന്നാ​വ​ശ്യം ഇ​തേ​വ​രെ പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. പ​മ്പ​യു​ടെ പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി നി​ര​വ​ധി പ​ദ്ധ​തി​ക​ള്‍ പ്ര​ഖ്യാ​പി​ച്ചെ​ങ്കി​ലും ഒ​ന്നും ന​ട​പ്പാ​യി​ല്ല. നി​ര​വ​ധി ക​ണ്‍​വ​ന്‍​ഷ​നു​ക​ള്‍​ക്ക​ട​ക്കം വേ​ദി​യൊ​രു​ക്കു​ന്ന മ​ണ​ല്‍​പ്പു​റ​ങ്ങ​ള്‍ പ​മ്പ​യ്ക്കു​ണ്ടാ​യി​രു​ന്നെ​ങ്കി​ല്‍ ഇ​ന്ന​വി​ടെ​യെ​ല്ലാം ക​ര​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. പാ​ല​ങ്ങ​ള്‍​ക്കു സ​മീ​പ​വും പു​റ്റു​ക​ള്‍ രൂ​പ​പ്പെ​ട്ട് ക​ര​ഭൂ​മി​യാ​യി മാ​റി.

2018 ഓ​ഗ​സ്റ്റി​ലെ പ്ര​ള​യ​ത്തി​ല്‍ വ​ന്‍​തോ​തി​ല്‍ ചെ​ളി​യും മ​ണ​ലും ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ല്‍ അ​ടി​ഞ്ഞി​രു​ന്നു. ഇ​തോ​ടെ ന​ദി​യു​ടെ സം​ഭ​ര​ണ​ശേ​ഷി കു​റ​ഞ്ഞു. ജ​ല​നി​ര​പ്പ് താ​ഴു​ന്ന​തോ​ടെ ന​ദി മെ​ലി​ഞ്ഞു​ണ​ങ്ങാ​നും ഇ​തു കാ​ര​ണ​മാ​യി. ചു​ഴി​ക​ള്‍ വ്യാ​പ​ക​മാ​യി രൂ​പ്പ​പെ​ട്ടു. ചെ​ളി​ക്കു​ണ്ടു​ക​ളാ​യി പ​ല​യി​ട​ത്തും ന​ദി മാ​റി. ഇ​തോ​ടെ അ​പ​ക​ട​സാ​ധ്യ​ത​യും വ​ര്‍​ധി​ച്ചു.

പു​ല്ല് വ​ള​ര്‍​ന്ന് പു​റ്റു​ക​ളാ​യി

ന​ദി​യു​ടെ അ​ടി​ത്ത​ട്ടി​ല്‍ അ​ടി​ഞ്ഞ ചെ​ളി​യി​ല്‍ നി​ന്ന് വ​ള​രു​ന്ന പു​ല്ലാ​ണ് പി​ന്നീ​ട് പു​റ്റാ​യി രൂ​പാ​ന്ത​ര​പ്പെ​ടു​ന്ന​ത്. ന​ദി​യു​ടെ അ​ടി​ത്ത​ട്ട് പു​റ​മേ കാ​ണാ​ത്ത വി​ധ​ത്തി​ലാ​ണ് പ​ല​യി​ട​ത്തും പു​ല്ല് വ​ള​രു​ന്ന​ത്. റാ​ന്നി​യു​ടെ കി​ഴ​ക്ക​ന്‍ മേ​ഖ​ല​ക​ളി​ല്‍ പു​റ്റു​ക​ള്‍ കാ​ര​ണം ന​ദി​യി​ല്‍ വെ​ള്ള​മേ ഇ​ല്ലാ​ത്ത സ്ഥി​തി​യു​ണ്ട്.

ജ​ല​വി​ത​ര​ണ പ​ദ്ധ​തി​ക​ള്‍ അ​ട​ക്കം സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. മു​ക്കം ക​ട​വ് മു​ത​ല്‍ മു​ക​ളി​ലേ​ക്ക് നി​റ​യെ മ​ണ്‍​പു​റ്റു​ക​ളാ​ണ്. പ​രു​വ മ​ഹാ​ദേ​വ ക്ഷേ​ത്ര​ക്ക​ട​വി​നു സ​മീ​പം ആ​റി​ന്‍റെ മ​ധ്യ​ത്തി​ല്‍ തു​രു​ത്തു​ക​ളാ​ണു​ള്ള​ത്. അ​ത്തി​ക്ക​യം പാ​ല​ത്തി​ന്‍റെ താ​ഴ്ഭാ​ഗം നി​റ​യെ പു​റ്റാ​ണ്.

വാ​ഴ​ക്കു​ന്നം നീ​ര്‍​പ്പാ​ല​ത്തി​ന്‍റെ താ​ഴെ ആ​റ് ചു​രു​ങ്ങി. 50 മീ​റ്റ​ര്‍ മാ​ത്ര​മേ ന​ദി ഒ​ഴു​കു​ന്നു​ള്ളൂ. പാ​ല​ത്തി​ന്‍റെ മു​ക​ളി​ലും പു​റ്റു​ക​ള്‍ വ്യ​പാ​ക​മാ​യി രൂ​പ​പ്പെ​ട്ടു. ഏ​താ​നും വ​ര്‍​ഷം മു​മ്പ് ഈ ​ഭാ​ഗ​ത്തെ പു​റ്റു​ക​ള്‍ നീ​ക്കി​യ​താ​ണെ​ങ്കി​ലും വീ​ണ്ടും രൂ​പ​പ്പെ​ടു​ക​യാ​യി​രു​ന്നു. അ​യി​രൂ​ര്‍ ശു​ദ്ധ​ജ​ല​പ​ദ്ധ​തി​ക്കു വെ​ള്ളം പോ​ലും ല​ഭി​ക്കാ​ത്ത നി​ല​യി​ലാ​ണ് പു​റ്റു​ക​ൾ.

Latest News

Corehub Up